kannan-gopinath-

എറണാകുളം: സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ രാജി സമർപ്പിച്ച കണ്ണൻ ഗോപിനാഥനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സാഹചര്യത്തിലാണ് നടപടി. പ്രതിരോധ നടപടികളുടെ ഭാഗമാകുമെന്നും ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും കണ്ണൻ ഗോപിനാഥൻ അറിയിച്ചു.

സർക്കാർ ഉത്തരവ് കൂടി പങ്കുവച്ചാണ് കണ്ണൻ ഗോപിനാഥൻറെ ട്വീറ്റ്. സർവീസിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കണ്ണൻ രാജിസമർപ്പിച്ചത്. എന്നാൽ കേന്ദ്രസർക്കാർ രാജി പരിഗണിച്ചിരുന്നില്ല. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.