തിരുവനന്തപുരം:ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ചമുതൽ വിട്ടുനൽകും. പിഴ സ്റ്റേഷനിൽ അടയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകും. ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറക്കിയ 27000 വാഹനങ്ങളാണ് സംസ്ഥാനത്താകെ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്. മതിയായ യാത്രാനുമതി ഇല്ലാതെ പുറത്തിറങ്ങിയവരുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്. പല പൊലീസ് സ്റ്റേഷനുകളുടെയും പരിസരങ്ങൾ പിടിച്ചെടുത്ത വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.