kh

ദോഹ: കൊവിഡിന് മുന്നിൽ ഖത്തർ പകച്ച് നിൽക്കുമ്പോൾ 24 മണിക്കൂറിനിടെ 166 പേർക്ക് കൂടി രോഗബാധ കണ്ടെത്തി. പുതുതായി രോഗം ബാധിച്ചവരിൽ വിദേശ യാത്ര കഴിഞ്ഞെത്തിയ സ്വദേശികളും പ്രവാസി തൊഴിലാളികളും ഉൾപ്പെടുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,376 ആയി. 6 പേർ മരിച്ചു. 28പേർകൂടി രോഗ വിമുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 206 ആയി. 2,164 പേർ ചികിത്സയിലാണ്. 43,144 പേരിൽ കൊവിഡ് പരിശോധന നടത്തി. അനുദിനം രോഗം പടരുകയാണ്. നിയന്ത്രണങ്ങളൊന്നും ഫലപ്രദമല്ല.