co

ന്യൂഡൽഹി: കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ചർച്ച നടത്തും. ഓരോ സംസ്ഥാനങ്ങളിലേയും കൊവിഡ് വ്യാപന തോതും ചികിത്സാ സൗകര്യങ്ങളും ആരോഗ്യ മേഖലയിലെ പ്രതിസന്ധികളും വിശദമായി ചർച്ച നടത്തും.

ഇന്ന് ഉച്ചക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച . ലോക്ക് ഡൗൺ തുടരണോ വേണ്ടയോ എന്ന് കേന്ദ്രം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വ്യക്തത് വരുത്തുകയാണ് ചർച്ചയുടെ ഉദ്ദേശം എന്നാണ് കരുതുന്നത്. മന്ത്രിമാർ സംസ്ഥാനങ്ങളുടെ സ്ഥിത കേന്ദ്രത്തെ ധരിപ്പിക്കും.