പാലോട്: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നൽകേണ്ടിയിരുന്ന ഭക്ഷണ കിറ്റിനുള്ള തുക പെരിങ്ങമ്മല പഞ്ചായത്ത് കമ്യൂണിറ്റി കിച്ചന് നൽകി ഭാരവാഹികൾ മാതൃകയായി. പെരിങ്ങമ്മല ഇടവം ആയിരവില്ലി ക്ഷേത്ര ഭാരവാഹികളാണ് ഉത്സവം മാറ്റി വച്ചതിനെ തുടർന്ന് ആ പണം പെരിങ്ങമ്മല പഞ്ചായത്തിലെ ലോക്ക് ഡൗൺ ഭാഗമായി നടക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് സതീഷ് കുമാർ. സെക്രട്ടറി സന്തോഷ്, പഞ്ചായത്ത് മെമ്പർ ഇടവം ഷാനവാസ് എന്നിവർ ചേർന്ന് കൈമാറിയ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ചിത്ര കുമാരിക്ക് കൈമാറി. കൂടാതെ സത്യസായി ബാബ സമിതി നെടുമങ്ങാട് ബ്രാഞ്ച് നൽകിയ ഭക്ഷ്യധാന്യങ്ങളും പ്രസിഡന്റ് ഏറ്റുവാങ്ങി.