പാറശാല: ഏഴ് ലിറ്റർ ചാരായവുമായി നാല് യുവാക്കളെ നെയ്യാറ്റിൻകരയിൽ എക്സൈസ് പിടികൂടി. ബാലരാമപുരം സ്വദേശികളായ മുജീബ് (38), സാഗർ ഷാ (32), സുധീർ (32), കുമാർ (38) എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡുകളിലാണ് ഇവർ പിടിയിലായത്. സംഘത്തിലുൾപ്പെട്ട ആലുവിള ഊത്തി സുരയെന്ന സുരേഷ് ഓടി രക്ഷപ്പെട്ടു.ഇയാളെയും പ്രതിയാക്കിയതായി എക്സൈസ് അറിയിച്ചു.റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ,പ്രിവന്റീവ് ഓഫീസർ ഷാജു,സിവിൽ എക്സൈസ് ഓഫീസർമാരായ എം വിശാഖ്, ശങ്കർ, വിനോദ്,പ്രശാന്ത്, പ്രവീൺ.ബിജുകുമാർ, ലിന്റോ,ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.