പത്തനംതിട്ട: വെണ്ണിക്കുളം പോളിടെക്നികിനു സമീപം അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്തെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുപ്പത്തഞ്ചുകാരനായ പശ്ചിമബംഗാൾ സ്വദേശി ബൽബീർ മാൻഗർ ആണ് മരിച്ചത്. ഇന്നു രാവിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ പൊലീസ് ചോദ്യംചെയ്തു.
മരണത്തിൽ അസ്വാഭാവികത ഇല്ളെന്നു ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് അന്വേഷണം ആരംഭിച്ചു. നാട്ടിലെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.