പാലോട്:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാവുകയാണ് ക്രിക്കറ്റ് ലീഗ് ചാരിറ്റബിൾ സൊസൈറ്റിയിലെ യുവാക്കൾ.പാലീസുകാർക്ക് വേണ്ടി മാസ്കും ഗ്ലൗസും സാനിറ്റൈസറും നെടുമങ്ങാട് സബ്ഇൻസ്പെക്ടർ സുനിൽഗോപിക്ക് കൈമാറി.വരുംദിവസങ്ങളിൽ വിവിധ മേഖലകളിൽ കൂടുതൽ സഹായമെത്തിക്കാൻ ശ്രമിക്കുമെന്ന് എൻ.സി.എൽ ചെയർമാൻ പ്രകാശ് കല്ലയം അറിയിച്ചു.