qu

ഖത്തർ: കൊവിഡിനെ തടയാൻ രോഗത്തേക്കാൾ വേഗത്തിൽ പുതിയ ക്വാറന്റൈൻ സെന്റർ പൂർത്തിയാക്കി. ഖത്തറിലെ ഉംസലാൽ അലിയിൽ വെറും 72 മണിക്കൂർ കൊണ്ടാണ് സെന്റർ ഉയർന്നിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലാണ് പുതിയ സെന്ററിന്റെ നിർമ്മിച്ചത്.

മുവായിരം രോഗികൾക്ക് കിടക്കാനുള്ള സൗകര്യമുണ്ട്. എണ്ണായിരം കടക്കകളായി ഉടൻ വികസിപ്പിക്കുമെന്ന് അഷ്ഗാൽ ബിൽഡിങ് പ്രോജക്ട് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി ദാഫർ അൽ അഹ്ബാബി പറഞ്ഞു. രോഗികൾക്ക് കായിക വിനോദങ്ങളിലേർപ്പെടാനുള്ള റീക്രിയേഷൻ ഹാളും സെന്ററിലുണ്ട്. ഒരേസമയം 900 പേർക്കിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഹാളുമുണ്ട്.