doctors

ചണ്ഡീഗഡ്: . കൊവിഡ് 19നെ നേരിടാനുള്ള പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളം ഹരിയാന സർക്കാർ ഇരട്ടിയാക്കി വർദ്ദിപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാർ,, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ഐസ്വലേഷൻ വാർഡുകളിൽ സേവനം ചെയ്യുന്നവർ എന്നിവരുട ശമ്പളമാണ് കൂട്ടിയത്.നേരത്തെ, കൊവിഡ് ചുമതല വഹിക്കുന്നതിനിടെ വൈറസ് ബാധിച്ചാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്നും ഹരിയാന പ്രഖ്യാപിച്ചിരുന്നു.

നിലവിൽ 169 പേർക്കാണ് ഹരിയാനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചുട്ടുള്ളത്. മൂന്ന് പേർ ഇതിനകം മരിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരുമായും മരിച്ചവരുമായും അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രിക്കാൻ ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.