ന്യൂഡൽഹി: കൊവിഡ് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുന്നത് കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര സർക്കാറിന്റെ നിർദേശം. ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 ആകുമ്പോഴേക്കും 2.5 ലക്ഷം സാംപിളുകൾ ശേഖരിക്കണമെന്നാണ് നിർദേശം.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒമ്പത് വരെ രാജ്യത്താകമാനം 1,44,910 സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ 30,299 സാംപിളുകൾ കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്നുളളതാണ്.