വർക്കല:ഞെക്കാട് ചെറുന്നിയൂർ എന്നിവിടങ്ങളിലെ രണ്ട് റേഷൻകടകളുടെ അംഗീകാരം താത്കാലികമായി റദ്ദാക്കിയതായി വർക്കല താലൂക്ക് സപ്ലൈഓഫീസർ എ.രാജീവൻ അറിയിച്ചു.ഞെക്കാട് ബിന്ദുമണി രാജൻ ലൈസൻസിയായ 139 ാം നമ്പർ റേഷൻ ഡിപ്പോയുടെയുംചെറുന്നിയൂർ ജംഗ്ഷനിൽ പവിത്ര ചന്ദ്രൻ നായർ ലൈസൻസിയായ 90/92,90നമ്പർ റേഷൻ കടയുടെയും അംഗീകാരമാണ് താത്കാലികമായി റദ്ദ്ചെയ്യ്തിട്ടുളളത്.സൗജന്യ റേഷൻ അളവിൽ കൃത്രിമം കാട്ടിയതും അനധികൃതമായി റേഷൻ സാധനങ്ങൾ പൂഴ്ത്തി വച്ചതിനുമാണ് നടപടിയെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.