വർക്കല :ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് സ്വർണപ്പണയത്തിന്മേൽ 90 ദിവസത്തേക്ക് പതിനായിരം രൂപ വരെ പലിശ രഹിത വായ്പ നൽകും.ബാങ്ക് പ്രസിഡന്റ് എം. ജോസഫ് പെരേരയുടെ അധ്യക്ഷതയിൽ കൂടിയ ഭരണ സമിതി യോഗമാണ് തീരുമാനമെടുത്തത്.വിഷുവിന്റെ തലേ ദിവസം മുതൽ പദ്ധതി നടപ്പിലാക്കും. 90 ദിവസത്തിനു മുമ്പ് പണമടച്ചു പണയ ഉരുപ്പടി തിരിച്ചെടുക്കാത്തവർക്കു പണയം വച്ച തീയതി മുതലുളള മുഴുവൻ പലിശയും അടക്കേണ്ടി വരും.വിശദ വിവരങ്ങൾക്ക് ഫോൺ.9447392366, 9847537787.