ബാലരാമപുരം: സിസിലിപുരം ആട്ടറമ്മൂല വൃദ്ധരുടെ പുനർജനി പുനരധിവാസകേന്ദ്രമായ പുനർജനിയിൽ ഭക്ഷ്യധാന്യങ്ങൾ കൈമാറി.റൂറൽ എസ്.പി പി.അശോകന്റെ നിർദ്ദേശപ്രകാരം ബാലരാമപുരം സി.ഐ ജി.ബിനു,​പി.ആർ.ഒ ഭുവനേന്ദ്രൻ നായർ,​ ഫ്രാബ്സ് എന്നിവരുടെ സഹായത്തോടെ വാങ്ങിയ ഭക്ഷ്യവസ്തുക്കൾ എസ്.ഐ വിനോദ് കുമാർ,​എച്ച്.സി രാജൻ,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ ചേർന്ന് പുനർജനി പ്രസിഡന്റ് ഷാ സോമസുന്ദരത്തിന് കൈമാറി.