vld-2-

വെള്ളറട: വൃദ്ധക്ക് ലഭിച്ച ക്ഷേമ പെൻഷനിൽ നിന്നും ഒരു വഹിതം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി അമ്പൂരി ഗ്രാമപഞ്ചായത്തിലെ തേക്കുപാറ സ്വദേശി ചെല്ലമ്മ. ക്ഷേമ പെൻഷൻ ലഭിച്ച തുകയിൽ നിന്നും മൂവായിരം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്ലേക്കായി സി.കെ. ഹരീന്ദ്രൻ എം.എൽ.എയ്ക്ക് കൈമാറി. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി യുടെ മാതാവാണ് ചെല്ലമ്മ.