food-

ദോഹ: ഒരുവർഷത്തിലധികം കഴിയാനുള്ള അവശ്യ സാധനങ്ങൾ ഖത്തറിന്റ കൈവശം കരുതലായുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി വ്യക്തമാക്കി. ഭക്ഷ്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട സർക്കാരിന്റ നയങ്ങളിലും നടപടിക്രമങ്ങളിലും ഒരു മാറ്റവുമില്ലെന്നും പഴയത് പോലെ തുടരുമെന്നും ആർക്കും ആശങ്ക വേണ്ടെ. അവശ്യ സാധനങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന സൂപ്പർമാർക്കറ്റുകളിലും മറ്റു സംഭരണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനക്ക്ശേമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കൾക്കുള്ള എല്ലാ അവശ്യ വസ്തുക്കളും നിലവിൽ ലഭ്യമാണ്. രാജ്യത്തേക്കുള്ള ഭക്ഷ്യോത്പന്ന ഇറക്കുമതി തടസമില്ലാതെ തുടരുകയാണ്. വിപണികളിൽ സ്ഥിരത നിലനിർത്തുന്നതിൽ റീട്ടെയിൽ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്.

എല്ലാ ഔട്ട്ലറ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് സാഹചര്യം മുതലെടുത്ത് ഏതെങ്കിലും സ്ഥാപനം കൃത്രിമത്വം കാട്ടാൻ ശ്രമിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സ്ഥാപനം അടച്ചുപൂട്ടുമെന്നും മന്ത്രി പറഞ്ഞു.