കല്ലമ്പലം:മണമ്പൂർ ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് തോട്ടയ്ക്കാട് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ അത്താഴ കിറ്റ് വിതരണം ചെയ്തു.പഞ്ചായത്ത് വിതരണം ചെയ്യുന്ന ഉച്ചയൂണിന് പുറമെ അസോസിയേഷന്റെ വകയായി 140 അത്താഴ കിറ്റുകൾ അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ശശിധരൻ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശിനു കൈമാറി.മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിനി,സൗഹൃദ റസിഡന്റ്സ് ഭാരവാഹികളായ ഖാലിദ് പനവിള,മുഹമ്മദ് റാഫി,സോമശേഖരൻ,ഷാജി പുന്നവിള,വാഹിദ് മരുതംകോണം,ഷാജഹാൻ എന്നിവർ പങ്കെടുത്തു.