kadala
kadala

തിരുവനന്തപുരം: സർക്കാരിന്റെ ദുരിതാശ്വാസ കിറ്റ് വിതരണത്തിനുള്ള കടല തിരുവനന്തപുരം വലിയതുറയിലെ സപ്ലൈകോ ഗോഡൗണിൽ ഇറക്കാൻ വിസമ്മതിച്ച് ചുമട്ട് തൊഴിലാളികൾ. അട്ടിമറിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണിത്.

നാഫെഡിൽ നിന്നാണ് ഒരു കണ്ടെയ്‌നർ നിറയെ കടല ഇന്ന് വലിയതുറയിൽ എത്തിയത്. ലോറിയിൽ നിന്ന് കടല താഴെയിറക്കാനുള്ള കൂലി സപ്ലൈകോയാണ് നൽകേണ്ടത്. ഈ തുക നൽകേണ്ടത് ലോഡുമായി വന്നവരാണെന്ന് തൊഴിലാളികൾ പറയുന്നു.


എന്നാൽ ചുമട്ടുതൊഴിലാളികളുടെ ഈ വാദം നാഫെഡ് അംഗീകരിച്ചില്ല. നാഫെഡിന് ഇത്തരത്തിലൊരു നിയമമില്ലെന്നാണ് ഇവരുടെ വാദം. 13000 രൂപയാണ് തൊഴിലാളികൾ കൂലിയായി ആവശ്യപ്പെട്ടത്. വിവിധ ട്രേഡ് യൂണിയനുകളിലെ അംഗങ്ങളായവർ സ്ഥലത്തുണ്ട്. ഇരുപക്ഷവും തീരുമാനത്തിൽ ഉറച്ച് നിന്നതോടെയാണ് സാധനങ്ങൾ ഇറക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്നത്.കാര്യങ്ങൾ ഒത്തുതീർക്കാനുള്ള ശ്രമം തുടരുകയാണ്.