മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ആരോഗ്യകേരളം പുരസ്‍കാര തുകയിൽ നിന്നും കിഴുവിലം ഗ്രാമപഞ്ചായത്തിന് കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50,000 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.അൻസാറിന് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ.സുഭാഷ് കൈമാറി.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബി.രമാഭായി അമ്മ, അഞ്ചുതെങ്ങ് സുരേന്ദ്രൻ,എസ്‌.ചന്ദ്രൻ,ഇളമ്പ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .