പാറശാല:പാറശാല ഗ്രാമ പഞ്ചത്തിന്റെ കമ്യുണിറ്റി കിച്ചണ് വേണ്ടി കോൺഗ്രസ് പ്രവർത്തകർ ഒരു ലോഡ് ഭക്ഷ്യ സാധനം നൽകി.പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യ സാധനങ്ങൾ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷിന് കൈമാറി.പവതിയാൻവിള സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എ.ടി.ജോർജ്, ആർ.വത്സലൻ,ബാബുക്കുട്ടൻ നായർ,കൊറ്റാമം വിനോദ്,കൊല്ലിയോട് സത്യനേശൻ,പെരുവിള രവി,പാറശാല രാജൻ,സുനിൽ, വി.കെ.ജയറാം,കൊറ്റമം മോഹനൻ,ആടുമൻകാട് സുരേഷ്, ലിജിത്ത്,എൻ.എസ്.ബിജു,ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.