നെടുമങ്ങാട് :നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാലംബരായ 500 പേർക്ക് നൽകി വരുന്ന ഭക്ഷണപ്പൊതികളുടെ വിതരണം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. എസ്അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട്,പൂവത്തൂർ, കരുപ്പൂര് മണ്ഡലം പ്രസിഡൻ്റുമാരായ കെ.ജെ ബിനു,സതീഷ് കുമാർ തുടങ്ങിയവർ വാർഡുതല വിതരണത്തിനായി ഭക്ഷണ പൊതികൾ ഏറ്റുവാങ്ങി.