കുവൈറ്റ്: കുവൈറ്റിൽ ഇന്ന് 51 പേർ ഇന്ത്യാക്കാരടക്കം 83 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 993 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
യു.കെയിൽ നിന്നും വന്ന 2 സ്വദേശികൾക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുമായുള്ള സമ്പർക്കത്തിലൂടെ ഒരു സ്വദേശിയ്ക്കും 51 ഇന്ത്യാക്കാർക്കും, 7 ബംഗ്ലാദേശികൾക്കും , 8 പാകിസ്ഥാനികൾക്കും, ഒരു സിറിയക്കാരനും, 3 ഈജിപ്തുകാർക്കും, 5 നേപ്പാളികൾക്കും ഒരു ഫിലിപ്പൈൻകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
2 സ്വദേശികൾക്കും ഒരു ഈജിപ്തുകാരനും ഒരു സിറിയക്കാരനും രോഗം പകർന്നതെന്ന് എങ്ങനെയെന്ന് അന്വേഷിച്ചു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 രോഗികകൾ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 123 ആയി.