arres

കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിൽ ബൈക്കിൽ ചുറ്റിനടന്ന രണ്ട് യുവാക്കളെ പൊലീസ് അസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ ഷഹീദ്, അ‌നീഷ് എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരാണ് ഇവരെ പിടികൂടിയത്. ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിലാണ് യുവാക്കൾ ബൈക്കിൽ എത്തിയതെങ്കിലും സംശയത്തെ തുടർന്ന് കൂടുതൽ പരിശോധന നടത്തുകയായിരുന്നു. ഇവർ നേരത്തേ ഫുഡ് ഡെലിവറി നടത്തിയിരുന്നവരാണെന്നും ലോക്ക്ഡൗൺ സമയത്ത് യൂണിഫോം ഉപയോഗിച്ച് പുറത്തിറങ്ങുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.