നെടുമങ്ങാട് :കൊവി ഡ് 19 പ്രതിരോധ,സമാശ്വാസ നടപടികളുടെ ഭാഗമായുള്ള ആനുകൂല്യ വിതരണത്തിൽ ലൈറ്റ് ആൻഡ് സൗണ്ട്,പന്തൽ,അനൗൺസ്മെൻറ്,റെന്റൽ സ്റ്റോർ അനുബന്ധ മേഖലകളിൽ പണിയെടുക്കുന്ന ഉടമകളെയും തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ബിജു രാഗത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.