വെഞ്ഞാറമൂട്:വാമനപുരം നിയോജക മണ്ഡലത്തിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കിടപ്പുരോഗികൾക്കും അറുപത് വയസ് കഴിഞ്ഞവർക്കുമായി സർക്കാർ അനുവദിച്ച സൗജന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഞാറനീലിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എം.എസ്.മുഹമ്മദ് സിയാദ്, ഐ.ടി.ഡി.പി പ്രോജക്ട് ആഫീസർ റഹിം,ഇബ്രാഹിം കുഞ്ഞ് എന്നിവർ പങ്കെടുത്തു.മണ്ഡലത്തിൽ ആദിവാസികൾ അധിവസിക്കുന്ന പെരിങ്ങമ്മല,നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളിലെ 1500 പേർക്ക് ഈ ആനുകൂല്യം ലഭിക്കും.