sitha

ന്യൂഡൽഹി : കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കൊവിഡ് തീവ്രബാധിത മേഖലകളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവ് നൽകണമെന്നും കേന്ദ്രവിഹിതം അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്യ സംസ്ഥാന തൊഴിലാളികൾക്ക് കേരള മാതൃകയിൽ ആഹാരവും താമസസൗകര്യവും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ദീപം തെളിക്കൽ നടപടിയോട് യോജിപ്പില്ല. പ്രതീകാത്മക നടപടിയിലൂടെ കൊവിഡിനെ ചെറുക്കാനാവില്ല- യെച്ചൂരി പറഞ്ഞു.