നെയ്യാറ്റിൻകര :സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി ശേഖരിച്ച അരിയും പലവ്യജ്ഞനങ്ങളും നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അംഗണത്തിൽ പ്രവർത്തിച്ചു വരുന്ന നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിനു നൽകി.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ അരിയും പല വ്യജ്ഞനങ്ങളും കൈമാറി.സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം എസ്.എസ്.ഷെറിൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.അനിതകുമാരി,ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി.ഷാജി,ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.അനിൽകുമാർ,ഇ.സ്റ്റാൻലി ജോസ് തുടങ്ങിയവർ പങ്കെടുത്തു.