വിതുര:തൊളിക്കോട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ കോൺഗ്രസ്‌ തൊളിക്കോട്,പനക്കോട് മണ്ഡലം കമ്മിറ്റികൾ അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി വിജയൻ സാധനങ്ങൾ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റുമാരായ ചായം സുധാകരൻ,എൻ.എസ് ഹാഷിം,ബി.ആർ.എം ഷഫീർ,തോട്ടുമുക്ക് അൻസർ,കെ.എൻ അൻസർ,റമീസ് ഹുസൈൻ,തൊളിക്കോട് ഷാൻ, മന്നൂർക്കോണം താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.