ചാത്തന്നൂർ: ചാത്തന്നൂർ പോസ്റ്റാഫീസിന് സമീപം ശ്യാം നിവാസിൽ പരേതനായ പി. കുമാരന്റെയും സി.കെ. സുമതിക്കുട്ടിയുടെയും മകൻ അഡ്വ. കെ. ശ്യാമപ്രസാദ് (65, നാഷണൽ കോമേഴ്സ്യൽ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ, സൗദി അറേബ്യ) മുംബയ് ഡോംബി വിവ്ലിൽ നിര്യാതനായി. മക്കൾ: മാളവിക പ്രസാദ്, മനീഷാ പ്രസാദ്. സഹോദരങ്ങൾ: ഡോ. കെ.എസ്. ശ്രീകുമാരി, അഡ്വ. കെ. മോഹനദാസ്, ഡോ.കെ.കെ. മുരളീധരൻ (റിട്ട. അസി.എക്സിക്യൂട്ടീവ് എൻജിനിയർ), കെ.എസ്. ശ്രീദേവി, ഡോ. കെ.എസ്. ഗീതാകുമാരി (റിട്ട. വിംഗ് കമാൻഡർ), കെ.കെ. വിമൽകുമാർ.