കുഴിത്തുറ: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ അതിർത്തിയിൽ ജോലിചെയ്യുന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും മാസ്കും വിതരണം ചെയ്തു. നെയ്യാറ്റിൻക്കര സബ് ഡിവിഷന്റെ കീഴിൽ വരുന്ന പൊലീസ് സ്റ്റേഷനിലും റെയിൽവേ സ്റ്റേഷനിലും മറ്റു ചെക്ക്പോസ്റ്റിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ കേരള പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യങ്ങളും മാസ്കും വിതരണം ചെയ്ത് തുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ മുതൽ കേരള പൊലീസ് അസോസിയേഷന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ക്രിസ്റ്റിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കേരള -തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളായ കളിയിക്കാവിള, കന്നുമാമൂട്, ചെറിയകൊല്ല, ഊരമ്പ് എന്നീ ചെക്ക്‌പോസ്റ്റുകളിൽ ജോലി ചെയ്യുന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്കും കുടിവെള്ളവും, മാസ്കും, ഭക്ഷ്യധാനങ്ങളും വിതരണം ചെയ്ത് തുടങ്ങി.