venjaramoodu

വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിന് ഇന്ത്യൻ ബാങ്കിന്റെ വെഞ്ഞാറമൂട് ശാഖ രണ്ട് ചാക്ക് അരിയും പത്ത് കിലോ പയറും നൽകി. പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് സാധനങ്ങൾ ഏറ്റുവാങ്ങി. ബാങ്ക് മാനേജർ എം.ഷെെൻ, പഞ്ചായത്ത് സെക്രട്ടറി അഷറഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു എസ്.നായർ, ബാങ്ക് ജീവനക്കാരായ മനു .ബി, മധു, ദീപ, ആർ.ബീന എന്നിവർ പങ്കെടുത്തു.