പാലോട്:വാമനപുരം നിയോജക മണ്ഡലത്തിലെ 9 ഗ്രാമ പഞ്ചായത്തുകളിലായി 112 പേർ കോവിഡ് 19നിരീക്ഷണത്തിലാണെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.നെല്ലനാട് 11,വാമനപുരം 5,കല്ലറ 10,പാങ്ങോട് 11,പെരിങ്ങമ്മല 11,നന്ദിയോട് 18,പനവൂർ 14, പുല്ലമ്പാറ 13,ആനാട് 19 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവർ, ഇതുവരെ 33 സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു ഇതിൽ 28 എണ്ണം നെഗറ്റീവാണ്.