തിരുവനന്തപുരം: 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ കൂടുതൽ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു. രണ്ടാമത്തെ ജനകീയ ഹോട്ടൽ പി.എം.ജി ജംഗ്ഷനിലെ പ്ലാനിറ്റോറിയാം കോംബൗണ്ടിൽ ഇന്ന് പ്രവർത്തനമാരമഭിക്കും. വരും ദിവസങ്ങളിൽ വള്ളക്കടവ്, ചാല, ചാക്ക തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ജനകീയ ഹോട്ടലുകൾ ആരംഭിക്കും. നഗരസഭയുടെ 100 വർഡുകൾക്കായി 10 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കും. ലോക്ക് ഡൗൺ പശ്ചലത്തിൽ 25 രൂപക്ക് ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം ഹോം ഡെലിവറി നടത്തുന്നുണ്ട്. ദിവസവും 1800 ഓളം ഭക്ഷണ പൊതികൾ ജനകീയ ഹോട്ടൽ വഴി വിതരണം ചെയ്യും. ഭക്ഷണം ഓർഡർ ചെയ്യാൻ വിളിക്കേണ്ട നമ്പരുകൾ 9400562312 , 7034001843 , 7012285498, 6235740810 , 9061917457 , 7012827903 , 8129016079 , 8921663462.