തിരുവനന്തപുരം: പ്രളയത്തിൽ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡിൽ നിന്ന് നഷ്ടപരിഹാരം നൽകുമെന്ന് ധനമന്ത്രി .തോമസ് ഐസക് അറിയിച്ചു.
12,000 വ്യാപാരികളാണ് പ്രളയ ദുരിതാശ്വാസത്തിനായി അപേക്ഷിച്ചിട്ടുള്ളത്. ക്ഷേമനിധി അംഗങ്ങളല്ലാത്ത 10,000 പേർക്ക് 5,000 രൂപ വീതം നൽകും. ക്ഷേമനിധി അംഗങ്ങളായ 2,000 പേരെ നഷ്ടത്തിന്റെ തോതിനനുസരിച്ച് നാലു വിഭാഗങ്ങളായി തിരിച്ചാവും നഷ്ടപരിഹാരം .
*ക്ഷേമനിധിയിൽ ആകെയുള്ള 1,13,000 പേരിൽ പ്രളയനഷ്ടപരിഹാരം ലഭിച്ചവർക്കൊഴികെ 1000 രൂപ വീതം കോവിഡ് വ്യാപനകാലത്ത് ധനസഹായം നൽകും. സർക്കാരിൽ നിന്നും ക്ഷേമപെൻഷനോ മറ്റു പണ സഹായമോ ലഭിക്കാത്തവർക്കേ ഇതിന് അർഹതയുണ്ടാകൂ.
* വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ടു മാസത്തെ വൈദ്യുതിയുടെ ഫിക്സഡ് ചാർജ്ജ് ഒഴിവാക്കി നൽകുന്നതിന് കെ.എസ്.ഇ.ബിക്ക് വ്യാപാരി ക്ഷേമനിധി ബോർഡ് നിവേദനം സമർപ്പിക്കും..
.*ഒരു മാസത്തെ വാടക ഒഴിവാക്കണമെന്ന് എല്ലാ കെട്ടിട ഉടമകളോടും അഭ്യർത്ഥിക്കും.
*ലോക്ക് ഡൗൺ പിൻവലിച്ചു കഴിഞ്ഞാൽ പണം ആവശ്യമുള്ള വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും പരസ്പര ജാമ്യ വ്യവസ്ഥയിൽ കെ.എസ്.എഫ്.ഇ, കെ.എഫ്.സി വായ്പയെടുക്കുന്നതിന് സൗകര്യം