തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പുതുതായി 73 പേർ നിരീക്ഷണത്തിലായി. രോഗലക്ഷണങ്ങളുമായി 27 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 11 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് പോസിറ്റീവായി അഞ്ച് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വ്യാഴാഴ്ച പോസിറ്റീവായ വ്യക്തി ഉൾപ്പെടെ മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് കുട്ടികൾ എസ്.എ.ടി ആശുപത്രിയിലുമാണ് ചികിത്സയിൽ തുടരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 62 ഉം ജനറൽ ആശുപത്രിയിലും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും ഏഴു വീതവും പേരൂർക്കട മാതൃകാ ആശുപത്രിയിൽ രണ്ടും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നാലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അഞ്ചും എസ്.എ.ടി ആശുപത്രിയിൽ ആറും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ 114 പേർ ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 4677 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 88 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇനി 143 പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ - 4934
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 4677
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -114
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 143
►കളക്ടറേറ്റ് കൺട്രോൾ റൂം- 1077
►ദിശ- 1056
►കൗൺസലിംഗ് സേവനത്തിന് - 9846854844
►വിദേശത്തു നിന്നെത്തിയവരുടെ വിവരം അറിയിക്കാൻ -9188610100