കഴക്കൂട്ടം:കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ഡെപ്യൂട്ടി സ്‌പീക്കർ വി.ശശിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം.കമ്മ്യൂണിറ്റി കിച്ചൺ വഴി 575 പേർക്ക് ദിവസവും ഭക്ഷണവും 510 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും നൽകിയെന്നും പുതുക്കുറിച്ചി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും ഡെപ്യൂട്ടി സ്‌പീക്കർ ഉറപ്പ് നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫാബീഗം,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്‌സ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റൊളുദോൻ,റാഫേൽ പഞ്ചായത്തംഗങ്ങളായ സുകു കുമാർ,ഷിബു,സെക്രട്ടറി മിനി.ജെ,അസി.സെക്രട്ടറി സനൽകുമാർ എന്നിവർ പങ്കെടുത്തു.