pisaner-relase-order

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ, സുപ്രീംകോടതി ഉത്തരവ് പ്രകാരം ജയിലുകളിലെ തടവുകാരെ വിട്ടയയ്ക്കാൻ ഉത്തരവിറങ്ങി.

റിമാന്റ് പ്രതികൾക്ക് 60 ദിവസത്തെ പരോൾ നൽകിയിട്ടുണ്ട്. ലോക്ക് ഡൗണിന് മുൻപ് പരോളിൽ പോയവർക്ക് മടങ്ങിയെത്താനുള്ല സമയം ഏപ്രിൽ 30വരെ നീട്ടി. അറുപത് വയസ് കഴിഞ്ഞ പുരുഷ തടവുകാർക്കും അമ്പത് വയസ് കഴിഞ്ഞ സ്ത്രീ തടവുകാർക്കും മുപ്പത് ദിവസത്തെ പ്രത്യേക പരോൾ നൽകി.

പോക്സോ കേസുകൾ, കൊലക്കേസ്, കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്,, മയക്കുമരുന്ന് കേസ്, എന്നിവയിലെ പ്രതികൾക്ക് ഇളവില്ല. ഗർഭിണികൾ, മൈനറായ കുട്ടികളുള്ല തടവുകാർ, ചികിത്സയിലുള്ളവർ, മുൻപ് പരോളിൽ പോയപ്പോൾ വ്യവസ്ഥകൾ ലംഘിക്കാത്തവർ എന്നിവർക്ക് മുപ്പത് ദിവസത്തെ പ്രത്യേക പരോൾ നൽകും. ശിക്ഷയുടെ മൂന്നിൽ രണ്ടു ഭാഗം പൂർത്തിയാക്കിയവരുടെ മോചന കാര്യത്തിൽ ജയിൽ മേധാവിക്ക് തീരുമാനമെടുക്കാം. ശിക്ഷായിളവിനുള്ള ശുപാർശ ജയിൽ സൂപ്രണ്ടുമാ‌ർ 13നകം നൽകണമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് നിർദ്ദേശിച്ചു.