navarat

തിരുവനന്തപുരം: പ്രശസ്ത പാചകവിദഗ്ദ്ധനും മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ മുഖ്യ പാചകക്കാരനുമായിരുന്ന കോട്ടയ്ക്കകത്ത് ശ്രീമൂകാംബികയിൽ എം.രാമചന്ദ്രൻ അയ്യർ (മസ്കറ്റ് മണി - 71) നിര്യാതനായി. കിഴക്കേകോട്ടയിലെ നവരത്ന പായസം എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു. ഭാര്യ : ലളിത. മക്കൾ : രാജ് കുമാർ,ജയകുമാർ,നാഗരാജൻ (ചെന്നൈ). മരുമക്കൾ: കവിത,ജയ,വിദ്യ.

പതിനാലാം വയസ്സിൽ സഹോദരൻ സീതാരാമ അയ്യരുടെ കീഴിലായിരുന്നു പാചകലയുടെ തുടക്കം. 1975ൽ ശ്രീചിത്തിര തിരുനാളിന്റെ പാചകക്കാരനായി. തുടർന്ന് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ജോലിലഭിച്ചു. മസ്‌ക്കറ്റ് ഹോട്ടലിൽ ജോലി ചെയ്തതോടെ 'മസ്ക്കറ്റ് മണി' എന്ന് അറിയപ്പെടാൻ തുടങ്ങി. 2007ൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന് മധുരം ചേരാത്ത പായസം വിളമ്പിയതോടെ രാഷ്ട്രപതി ഭവനിലെ പ്രധാന പാചക്കാരന്റെ സ്ഥാനം കിട്ടി. 2008ൽ വിരമിച്ചെങ്കിലും പ്രത്യേക നിർദേശപ്രകാരം 2011വരെ അദ്ദേഹം രാഷ്ട്രപതി ഭവനിലെ ഷെഫായി തുടർന്നു. 2010ൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യയും പായസം രുചിച്ചതോടെ അയ്യരുടെ കൈപ്പുണ്യം ലോകപ്രശസ്തമായി.

.