വർക്കല: മാസ്കിന് അമിതവില ഈടാക്കുകയും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെ കച്ചവടം നടത്തുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.മുഖാവരണത്തിന് അമിതവില ഈടാക്കിയ വടശേരിക്കോണം വിശ്വാസ് കമ്മ്യൂണിറ്റി ഫാർമസി,വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരുന്ന തോക്കാട് സിയോ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്,കെ.വി.മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ്,മനാസ് ജൂസി വേൾഡ്,ഉണ്ണി സ്റ്റോർ വലിയവിള വീട് എന്നീ സ്ഥാപനങ്ങൾക്കെതിരെയും.കുപ്പിവെളളത്തിന് അധികവില ഈടാക്കിയ വലിയവിളയിലെ ബിയോൺസ് ബേക്കറിക്കെതിരെയുമാണ് കേസെടുത്തത്.വർക്കല തഹസിൽദാർ ടി.വിനോദ് രാജ്, താലൂക്ക് സപ്ലൈ ഓഫീസർ എ.രാജീവ് എന്നിവരുടെ നേതൃത്വത്തിലുളള സ്പെഷ്യൽ സ്ക്വാഡാണ് വടശേരിക്കോണം,തോക്കാട് ഞെക്കാട് എന്നീ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്.അസി.താലൂക്ക് സപ്ലൈ ഓഫീസർ എം.റഹ്മത്തുളള,പി.ഷാജി,വി.എൻ. സുജ എന്നിവർ പങ്കെടുത്തു.