മുടപുരം:സി.പി.എം കിഴുവിലം,കൂന്തള്ളൂർ ലോക്കൽ കമ്മിറ്റികളുടെ സംഭാവനയായി കഴിഞ്ഞ ദിവസം കിഴുവിലം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഉച്ചഭക്ഷണം വിതരണം ചെയ്തു.വിതരണോദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ,സി.പി.എം ഏര്യ കമ്മിറ്റി അംഗം എസ്.ചന്ദ്രൻ,കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.വിജുകുമാർ,കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബാബു,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത,ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്.ഷാജി,സജീം,സുകുമാര നായർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ , ബിജുകുമാർ,ഫൈസൽ,ശ്യാമള അമ്മ,ഷാജഹാൻ,സുജ,സാംബൻ,സുജാത,മിനി,സൈനബിവി എന്നിവർ പങ്കെടുത്തു