വർക്കല:വിശ്വഹിന്ദു പരിഷത്ത്,ബി.ജെ.പി വില്ലിക്കടവ് ബൂത്ത് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇലകമൺ,ചെമ്മരുതി പഞ്ചായത്തുകളിലെ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.വി എച്ച് പി ജില്ലാ അദ്ധ്യക്ഷൻ സ്വാമി രാമചന്ദ്രആചാര്യ വിതരണോദ്ഘാടനം നിർവഹിച്ചു.തോണിപ്പാറ വാർഡ് മെമ്പർ ബിനു തോണിപ്പാറ അദ്ധ്യക്ഷത വഹിച്ചു.വി.എച്ച്.പി ജില്ലാ സംഘടന സെക്രട്ടറി സുനിൽ വില്ലിക്കടവ്,വർക്കല പ്രഖണ്ഡ് രക്ഷാധികാരി എ.സി.രാമചന്ദ്രൻ,ബി.ജെ.പി ഇലകമൺ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അനിൽ പാളയംകുന്ന്,ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഷിബു,സെക്രട്ടറി സജീവ്,റോജേഷ് സിംഗ് തുടങ്ങിയവർ നേതൃത്വം നൽകി.