ramesh-chennithala

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ മനുഷ്യരാശിയാകെ വിറങ്ങലിച്ചു നിൽക്കുന്ന ഈ അവസരത്തിൽ ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമായി എത്തുന്ന ഈസ്റ്റർ, ദുരിതകാലം തരണം ചെയ്യാൻ ഏവർക്കും ശക്തി നൽകട്ടേയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശംസിച്ചു. കടുത്ത പീഡാനുഭവങ്ങളെ തുടർന്നുള്ള കുരിശുമരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ക്രിസ്തുദേവൻ മനുഷ്യർക്ക് നൽകുന്നത് അളവറ്റ പ്രത്യാശയും സമാധാനവുമാണ്. ഇപ്പോഴത്തെ പീഡാനുഭവ ഘട്ടത്തെയും അതിജീവിക്കാൻ മനുഷ്യന് കഴിയും. അതിനായി ഒരിക്കലും വറ്റാത്ത മനുഷ്യ സ്‌നേഹത്തോടെ ഒത്തൊരുമിച്ച് പോരാടാൻ ഓരോരുത്തരും പുനരർപ്പണം ചെയ്യേണ്ട സമയമാണിത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കൊവിഡ് ബാധിതരുടെ ജീവൻ രക്ഷിക്കാൻ രാപ്പകൽ അദ്ധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള പ്രാർത്ഥനാദിനമാകട്ടെ ഈസ്റ്റർ എന്നും രമേശ് ചെന്നിത്തല ആശംസിച്ചു.