ആറ്റിങ്ങൽ:കോളേജ് അദ്ധ്യാപക നിയമനത്തിന് പി.ജി വെയിറ്റേജ് എടുത്ത് കളയാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി മുദാക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ഗവൺമെന്റ് ഓർഡർ കത്തിച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഭിജിത്ത്.എം.എസ്,രജനീഷ് പൂവക്കാടൻ,എസ്.സുജിത്ത്,അനന്തു,സുജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.