കടയ്ക്കാവൂർ: കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രഭാത ഭക്ഷണശാലയിലെ ചെലവുകൾക്കായി പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി മണ്ഡലം പ്രസിഡന്റ് അഡ്വ. എ.റസുൽഷാന് സംഭാവന നൽകി. കഴിഞ്ഞ ഏഴ് ദിവസമായി പഞ്ചായത്തിലെ 16 വാർഡുകളിൽപ്പെട്ട അഗതികൾക്കും അശരണർക്കും ഇവിടെ നിന്ന് ഭക്ഷണം നൽകി വരുന്നുണ്ട്. ഈ സംരംഭം ലോക്ക് ഡൗൺ തീരുന്നത് വരെ ഉണ്ടായിരിക്കുമെന്നും അർഹരായ ആർക്കെങ്കിലും കിട്ടാതെയുണ്ടെങ്കിൽ 9447220677 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും റസുൽഷാൻ അറിയിച്ചു.