നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ സെൻട്രൽ ജുമുആ മസ്ജിദിന്റെ നേതൃത്വത്തിൽ ധാന്യങ്ങളും പച്ചക്കറികളും സംഭാവനയായി നൽകി.ഭാരവാഹികളായ അബ്ദുൾ നിസ്താർ,ബഷീർ വഞ്ചുവം എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന് സാധനങ്ങൾ കൈമാറി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാ,പഞ്ചായത്ത് അംഗങ്ങളായ പുത്തൻപാലം ഷഹീദ്,നുജും അഷ്റഫ്,മാഹീൻ,ഹുസൈൻ എന്നിവർ സന്നിഹിതരായി.പ്ലാവറ റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ധാന്യങ്ങളും പച്ചക്കറികളും സംഭാവന നൽകി. അസോസിയേഷൻ സെക്രട്ടറി കെ.സുകുമാരനാശാരി,പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന് സാധനങ്ങൾ കൈമാറി.അക്ബർ ഷാ, പുത്തൻപാലം ഷഹീദ്,വേങ്കവിള സജി,സിന്ധു ,അജയകുമാർ, ശശിധരൻ നായർ,ജെ.സുരേന്ദ്രൻ നായർ,വിനോദ് എന്നിവർ പങ്കെടുത്തു.