1

പൂവാർ: ജനതാദൾ (എസ്) കാഞ്ഞിരംകുളത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങൾ നൽകി. ജില്ലാ സെക്രട്ടറി വി. സുധാകരൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ബി. രാജൻ എന്നിവരിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണിന് നേതൃത്വം നൽകുന്ന കാഞ്ഞിരംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. വിജയനും തടത്തിക്കുളം മധുവും സാധനങ്ങൾ ഏറ്റുവാങ്ങി. ജനതാദൾ എസ്. ഭാരവാഹികളായ സ്റ്റാൻലി, മണി റാവു, ആർ. ബിജു തുടങ്ങിയവർ പങ്കെടുത്തു.