കടയ്ക്കാവൂർ: ലോക്ക്ഡൗണിൽ ജനങ്ങളെ ബോധവത്കരിക്കാൻ കടയ്ക്കാവൂർ പൊലീസും കേരളാടുഡേചാനലും സംയുക്തമായി നിർമ്മിക്കുന്ന ഷോർട്ട്ഫിലിമിലേക്കുളള ഗാനങ്ങളുടെ റെക്കാഡിംഗ് നടന്നു. തിരക്കഥയും ഗാനങ്ങളും രചിച്ചത് കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യനാണ്. വിഷ്ണുമായയും പൊലീസുകാരായ ഷൈനമ്മ, ജയകൃഷ്ണൻ, വിനോദ് വിക്രമാദിത്യൻ എന്നിവരും ചേർന്നാണ് ആലാപനം. കീബോർഡ് ബിജുരാജും, കാമറ, എഡിറ്റിംഗ് എന്നിവ കേരളാടുഡേചാനലിലെ പ്രവർത്തകരായ സാജിർമാമം, ദീപു ആറ്റിങ്ങൽ എന്നിവരുമാണ് നിർവഹിച്ചത്.