venjaramoodu

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വെഞ്ഞാറമൂട് ആശ്രയതീരം ചാരിറ്റബിൾ വില്ലേജിലെ അന്തേവാസികൾ വിളവെടുത്ത പച്ചക്കറികൾ നൽകി. ഡി.കെ. മുരളി എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പും ചേർന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി. ആശ്രയതീരം ചെയർമാൻ ഉവെെസ് അമാനി, സെക്രട്ടറി ജെനിമോൻ കാരിച്ചിറ, അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.