ചിറയിൻകീഴ്: ദുരൂഹസാഹചര്യത്തിൽ പെരുങ്ങുഴി റെയിൽവേ സ്റ്റേഷന് സമീപം ഒഡീഷ സ്വദേശിയെ കണ്ടെത്തി. ഒഡീഷ സ്വദേശി മനോജാണ് കഴിഞ്ഞ രണ്ട് ദിവസമായി പെരുങ്ങുഴി റെയിൽവേ സ്റ്റേഷന് സമീപം അലഞ്ഞുതിരിഞ്ഞു നടന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം തുളസി ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ.പത്മ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ പരിശോധിച്ചു. തുടർന്ന് 108 ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ലോക്ക് ഡൗണിനു മുമ്പ് തന്നെ തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് ജോലിക്കുപോയതാ ണ് ഇയാൾ. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഇയാൾക്ക് തിരിച്ച് പോകാൻ കഴിയാത്തതിനെ തുടർന്ന് എറണാകുളത്തുനിന്ന് റെയിൽവേട്രാക്ക് വഴി നടന്ന തമിഴ്നാട്ടിലേക്ക് പോകാൻ വന്നുവെന്നാണ് ഇയാൾ പറയുന്നത്. ആരോഗ്യ പ്രശ്നങ്ങളും പനിയുമുണ്ട് ഇയാൾക്ക്.