agri

കിളിമാനൂർ: വിഷു കണിയൊരുക്കാനായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ മേൽനോട്ടത്തിൽ ചെയ്ത കണിവെള്ളരി കൃഷിയുടെ വിളവെടുപ്പ് നടത്തി. അസോസിയേഷൻ അംഗങ്ങളായ ബാബുവും ഭാര്യ സജിതയും ചേർന്ന് നടത്തിയ കൃഷിയുടെ വിളവെടുപ്പിൽ ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് ആർ. അനിൽ കുമാർ, ഭരണസമിതിയംഗങ്ങളായ ജയചന്ദ്രൻ, രജിത, മഞ്ജു എന്നിവർ പങ്കെടുത്തു. വിഷു വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വെള്ളരിയെ ലോക്ക് ഡൗൺ ബാധിച്ചെങ്കിലും പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്ത് നഷ്ടം നികത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.